Today: 19 Sep 2025 GMT   Tell Your Friend
Advertisements
നോര്‍ക്ക റൂട്ട്സ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിDeFaയും ധാരണാപത്രമായി ; നഴ്സിംങ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനത്തിനും ധാരണ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള പ്രൊഫഷണലുകളെ ജര്‍മ്മനിയിലെയും ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് (DeFaDeutsche Fachkraefteagentur fuer Gesundheits und Pflegeberufe) യും തമ്മിലാണ് ധാരണാപത്രം. നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും DeFaയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫീസര്‍ ആനിയ എലിസബത്ത് വീസനുമാണ് (Anja Elisabeth Wiesen) ധാരണാപത്രം കൈമാറിയത്. ഇന്ത്യയില്‍ നിന്നുളള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആനിയ എലിസബത്ത് വീസണ്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മ്മന്‍ ഭാഷാ യോഗ്യതയായ ബി~ടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും. ഇതോടൊപ്പം നഴ്സിംങ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനവും നല്‍കും. ഇത് ജര്‍മ്മനിയിലെത്തിയ ശേഷമുളള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകും.

തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഉലഎമ ഇന്ത്യ & സൗത്ത് ഈസ്ററ് ഏഷ്യ ഡയറക്ടര്‍ അനൂപ് അച്യുതന്‍, ഉലഎമ പ്രതിനിധികളായ ലുവാന ക്രാമര്‍, എഡ്ന മുലിറോ, ബിന്ദു പ്രശാന്ത്, സന്ധ്യ എന്നിവരും നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, അസിസ്ററന്റ് മാനേജര്‍ സാനു കുമാര്‍ എസ്, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

നിലവില്‍ ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍, ട്രിപ്പിള്‍ വിന്‍ ട്രെയിനി, ജര്‍മന്‍ സര്‍ക്കാറിന്റെ "ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്" ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റുകള്‍ക്ക് പുറമേയാണ് DeFa യുമായുളള ധാരണ.
- dated 19 Sep 2025


Comments:
Keywords: Germany - Otta Nottathil - Norka_DeFa_Partnership_Nurse_Recruitment_Work_in_Germany Germany - Otta Nottathil - Norka_DeFa_Partnership_Nurse_Recruitment_Work_in_Germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
davani_ponnonam_latest_onam_song_2025_released_Kumpil_creations_yout_tube
കൂട്ടൂസിന്റെ ഓണപ്പാട്ട് "ദാവണി പൊന്നോണം" യുട്യൂബില്‍ വൈറലായി
തുടര്‍ന്നു വായിക്കുക
darsana_theaters_drama_randu_nakshathrangal_sept_27_oct_4_cologne
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം രണ്ടു നക്ഷത്രങ്ങള്‍ സെപ്റ്റംബര്‍ 27 നും ഒക്ടോബര്‍ 4 നും Recent or Hot News
തുടര്‍ന്നു വായിക്കുക
KSK_Onam_celebrations_2025_sept_20
കൊളോണ്‍ കേരള സമാജം തിരുവോണ മഹോത്സവം സെപ്റ്റംബര്‍ 20 ന്
തുടര്‍ന്നു വായിക്കുക
onappooram_augsburg_malayale_onam_celebrations_2025
ഓണപ്പൂരം ; ഔഗ്സ്ബുര്‍ഗില്‍ സെപ്. 20 ന് ഓണാഘോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
st_thomas_parish_indian_orthodox_family_confernce_2025_frankfurt
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് 25 സെപ്.19 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ തുടക്കമാവും Recent or Hot News
ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക-്സ് ഇടവകയുടെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് EVOKE'25 സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍

തുടര്‍ന്നു വായിക്കുക
2026 മുതല്‍ ഡോയ്ഷ്ലാന്റ് ടിക്കറ്റിന് 63 യൂറോയാക്കി ഉയര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us